ഗുരുതര രോഗം മൂലം സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശിയെ നാട്ടിലെത്തിച്ചു

ഗുരുതര രോഗം മൂലം സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശിയെ സാമൂഹികപ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. നാഗേഷ് പാഡിഗേലയാണ് (36) എംഫിസെമറ്റസ് കോളിസിസ്റ്റൈറ്റിസ് ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സ തേടിയിരുന്നത്. നില മെച്ചപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതായിരിക്കും നല്ലതെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാഗേഷിനെ യാത്രയാക്കുകയായിരുന്നു.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, തെലുങ്ക് കലാസമിതി, സേക്രഡ് ഹാർട്ട് ചർച്ച് ഹോസ്പിറ്റൽ വിസിറ്റ് വളന്റിയർമാർ തുടങ്ങി നിരവധി പേർ ആവശ്യമായ സഹായങ്ങൾ നൽകി. മെഡിക്കൽ അകമ്പടിയോടെ ഹൈദരാബാദിലേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ നാഗേഷിനെ യാത്രയാക്കുകയായിരുന്നു.
േ്ി്േി