മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളിയായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ; അഭിനന്ദിച്ച് മുഖ്യമന്ത്രി


അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ അദ്യമലയാളിയായി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസൻ ഖാന്‍. മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെയ്ഖ് ഹസൻ ഖാന് അഭിനന്ദനങ്ങൾ അറിയിച്ചത്. മൗണ്ട് വിൻസൺ കൊടുമുടി കയറുന്ന ആദ്യ മലയാളിയാണ് സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹസൻ എന്നും മുഖ്യമന്ത്രി കുറിച്ചു.

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു വൻകരകളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസൻ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിൻസൺ. ക്ലേശകരമായ പർവതാരോഹണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സൻ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് എല്ലാ ആശംസകളും നേര്‍ന്നു.

article-image

adsdsadsadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed