ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ ലക്ഷങ്ങൾ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് താരം


ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പദ്മകുമാറിന്‍റെ മകൾ അനുപമ യൂട്യൂബ് താരമാണ്. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ഇതുവരെ 381 വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപായിരുന്നു അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം. 

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പിന്‍റെ വീഡിയോയും ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്‌ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. കേസിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് മുഖ്യപ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവരെയും ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യംചെയ്തു. തട്ടിക്കൊണ്ടുപോകലിന്‍റെ ആസൂത്രണത്തിൽ തനിക്ക് മാത്രമാണ് പങ്ക് എന്നായിരുന്നു പദ്മകുമാർ ആദ്യം നൽകിയ മൊഴി. ഭാര്യയ്ക്കും മകൾക്കും ബന്ധമില്ലന്നും പറഞ്ഞു.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed