ചാവക്കാടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നതല്ല, അഴിച്ചുവച്ചതെന്ന് വിശദീകരണം


മലപ്പുറം: ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നതല്ലെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. വേലിയേറ്റ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുമാറ്റിയതാണെന്ന് മന്ത്രി വിശദീകരിച്ചു. ബ്രിഡിജ് തകർന്നു എന്ന വാർത്തയ്ക്കെതിരെ എന്‍.കെ അക്ബര്‍ എംഎല്‍എയും രംഗത്തെത്തി.

വ്യക്തിപരമായി എങ്ങനെ വേണമെങ്കിലും ആക്രമിച്ചോളൂ. പുഞ്ചിരിച്ചുകൊണ്ട് മുന്‍പോട്ട് പോകും. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ അസംബന്ധ പ്രചാരണങ്ങള്‍ നടത്തരുതെന്ന് മന്ത്രി പറഞ്ഞു.

 

article-image

adsadsadsadsads

You might also like

  • Straight Forward

Most Viewed