ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി


ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. ആകാശിന്‍റെ കുടുംബം നൽ‍കിയ അപ്പീലിലാണ് നടപടി. ഇതോടെ ഇയാൾ‍ ജയിൽ‍മോചിതനായിരുന്നു. വിയ്യൂരിൽ‍ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിൽ‍ പറയുന്നു. 2023 ഫെബ്രുവരിയിലാണ് ആകാശിനെതിരേ ആദ്യം കാപ്പ ചുമത്തിയത്. തുടർ‍ന്ന് ഇയാളെ വിയ്യൂർ‍ സെന്‍ട്രൽ‍ ജയിലിലേക്ക് അയച്ചു. 

കഴിഞ്ഞ ഓഗസ്റ്റ് 27ന് ഇയാൾ‍ ജയിലിൽ‍നിന്ന് പുറത്തിറങ്ങിയിരുന്നു. എന്നാൽ‍ ദിവസങ്ങൾ‍ക്കുള്ളിൽ‍ ഇയാളെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിയ്യൂരിൽ‍ തടവിലിരിക്കെ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തതിന് ജയിലറെ മർ‍ദിച്ച കേസിലാണ് ഇയാൾ‍ക്കെതിരേ വീണ്ടും കാപ്പ ചുമത്തിയത്. ഇതിന് പിന്നാലെ കുടുംബം ആഭ്യന്തര വകുപ്പിനും കാപ്പ് ബോർ‍ഡിനും അപ്പീൽ‍ നൽ‍കുകയായിരുന്നു.

article-image

dsfdf

You might also like

  • Straight Forward

Most Viewed