തിരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തിൽ 'വിസ്മയങ്ങൾ' സംഭവിക്കും: വി.ഡി. സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തിൽ വലിയ അട്ടിമറികളും വിസ്മയങ്ങളും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽ.ഡി.എഫിൽ നിന്നും എൻ.ഡി.എയിൽ നിന്നും പ്രമുഖ കക്ഷികളും നിഷ്പക്ഷരായ വ്യക്തികളും യു.ഡി.എഫ് പ്ലാറ്റ്‌ഫോമിലേക്ക് വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ സോണിയ ഗാന്ധി നേരിട്ട് വിളിച്ച് യു.ഡി.എഫിലേക്ക് ക്ഷണിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് സതീശന്റെ പരാമർശം. അതേസമയം, മുന്നണി മാറ്റ വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. വിസ്മയങ്ങൾ സൃഷ്ടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അത്തരം ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
q erqweqw

