വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു


വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. അദ്ദേഹത്തിന് എംപി സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കു ശേഷം കേസിൽ വിശദമായ വാദം കേൾക്കുമെന്നും ജസ്റ്റീസുമാരായ ഹൃഷികേശ് റോയ്, സജ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് അറിയിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ‌ സിബൽ, കെ.ആർ. ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിനായി ഹാജരായത്. 

കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ വിധി കേരള ഹൈക്കോടതി ശരിവച്ചിരുന്നു. പത്തുവർഷത്തെ തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന കണ്ടെത്തലിന് സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായിരുന്നില്ല. ഈ വിധിക്കെതിരേയാണ് മുഹമ്മദ് ഫൈസർ സുപ്രീം കോടതിയെ സമീപിച്ചത്.

article-image

dsff

You might also like

  • Straight Forward

Most Viewed