'മൈ ഫോൺ നമ്പർ ഈസ് 2255'; പ്രിയപ്പെട്ട നമ്പർ വീണ്ടും സ്വന്തമാക്കി മോഹൻലാൽ


ഷീബ വിജയൻ

കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാൽ തന്റെ ഐക്കോണിക് നമ്പറായ '2255' വീണ്ടും സ്വന്തമാക്കി. 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലെ വിഖ്യാത ഡയലോഗിലൂടെ ആരാധകർക്ക് സുപരിചിതമായ ഈ നമ്പർ, ഇത്തവണ തന്റെ പുതിയ ഇന്നോവ ഹൈക്രോസ് കാറിനായാണ് താരം ലേലത്തിലൂടെ നേടിയത്. എറണാകുളം ആർ.ടി ഓഫീസിൽ നടന്ന ലേലത്തിൽ 1.80 ലക്ഷം രൂപ മുടക്കിയാണ് 'KL-07 DJ 2255' എന്ന ഫാൻസി നമ്പർ താരം കരസ്ഥമാക്കിയത്.

ഏകദേശം 33 ലക്ഷം രൂപ വിലവരുന്ന ഇന്നോവ ഹൈക്രോസിന്റെ ടോപ്പ് എൻഡ് ഹൈബ്രിഡ് മോഡലാണ് മോഹൻലാൽ വാങ്ങിയത്. താരത്തിന്റെ കാരവന്റെ നമ്പറും 2255 (KL-07 CZ 2255) തന്നെയാണ്. ആഡംബരവും സുരക്ഷയും ഒത്തുചേരുന്ന ഹൈക്രോസിൽ പനോരമിക് സൺറൂഫ്, ലൗഞ്ച് സീറ്റുകൾ, എ.ഡി.എ.എസ് (ADAS) തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ട്.

article-image

asddzassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed