മൂന്നാര്‍ കയ്യേറ്റം; ജനങ്ങളുടെ മെക്കിട്ട് കേറിയാല്‍ ദൗത്യസംഘത്തെ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് എം എം മണി


മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ഉള്ള ദൗത്യ സംഘത്തെ വെല്ലുവിളിച്ച് സിപിഐഎം നേതാവ് എം എം മണി എം എല്‍ എ. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ദൗത്യ സംഘത്തെ ചെറുക്കും എം എം മണി പറഞ്ഞു. ദൗത്യ സംഘം കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. ദൗത്യസംഘം നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എം എം മണി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മിച്ച ഭൂമി കേസുകള്‍ തീര്‍പ്പാക്കാന്‍ മേഖലാ ലാന്റ് ബോര്‍ഡുകള്‍ രൂപീകരിച്ച നടപടി വന്‍ വിജയമെന്ന് റവന്യു വകുപ്പ് വിലയിരുത്തി. മേഖലാ ലാന്റ് ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തികം തന്നെ 311 ഏക്കറാണ് സര്‍ക്കാര്‍ തിരിച്ചു പിടിച്ചത്. നിലവിലുള്ള കേസുകളില്‍ തീര്‍പ്പുണ്ടാക്കിയാല്‍ മാത്രം 26,000 ഏക്കര്‍ വീണ്ടെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്.

article-image

CVXCVXCV

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed