ആദിവാസി യുവതിയുടെ കൊല: ഭര്ത്താവ് പിടിയില്
ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസില് ഭര്ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങല്ക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭര്ത്താവ് സുരേഷ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ചയാണ് പുളിയിലപ്പാറയില് ഗീത കൊല്ലപ്പെട്ടത്. സുരേഷിനെ ആദിവാസി ഊരിന് സമീപം ഉപേക്ഷിക്കപ്പെട്ട കുടിലില് ഒളിച്ച് കഴിയുമ്പോഴാണ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഗീതയും സുരേഷും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് വിവരം.
adsadsads

