അടിസ്ഥാന സൗകര്യവികസനം; 27 പദ്ധതികൾ ടെൻഡറായി
ബഹ്റൈന്റെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ടുള്ള 27 ടെൻഡറുകൾ ഈ വർഷം രണ്ടാം പാദത്തിൽ കരാറുകാർക്ക് നൽകിയതായി വർക്സ് മന്ത്രി ഇബ്രാഹിം അൽ ഹവാജ് അറിയിച്ചു. 24.303 ദശലക്ഷം ദീനാറിന്റെ കരാറുകളാണ് നൽകിയത്. ഇതിൽ 15.385 ദശലക്ഷം ദീനാറിന്റെത് റോഡ് വികസന പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളാണ്. ഈസ ബിൻ റാഷിദ് ആൽ ഖലീഫ ഹൈവേയുടെ വികസനവും ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്വേയുടെ അറ്റകുറ്റപ്പണികളും സിത്രയിലെ ഉൾറോഡുകളുടെ നവീകരണവും ഇതിൽ ഉൾപ്പെടും. സാനിറ്ററി, ഡ്രെയിനേജ് മേഖലയിൽ 8.422 ദശലക്ഷം ദീനാറിന്റെ ഒമ്പതു പദ്ധതികളും ടെൻഡറായിട്ടുണ്ട്. ഈസ്റ്റ് സിത്ര, ഹമദ് ടൗൺ, ബുരി എന്നിവിടങ്ങളിലെ താമസക്കാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.
കർസാക്കൻ ബീച്ച് ഫ്രണ്ട്, നടപ്പാത എന്നിവയുടെ നവീകരണത്തിനായി നാലു നിർമാണ പദ്ധതികൾക്കായി 3,98,000 ദീനാർ ചെലവാണ് കണക്കാക്കുന്നത്. 80 ദശലക്ഷം ദീനാർ ചെലവുവരുന്ന 33 പദ്ധതികൾക്കും ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. രാജ്യ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പാക്കേജുകളുടെ ഭാഗമായാണ് അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കുന്നത്.
ASDADSADSADS

