ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയിലും കോട്ടയത്തും സ്മാരകം ഉയരും


ജനമനസുകളില്‍ ഒരിക്കലും മായാത്ത ഓര്‍മ സമ്മാനിച്ചു കടന്നുപോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണ എക്കാലത്തും നിലനിര്‍ത്തുന്നതിനായി പുതുപ്പള്ളിയിലും കോട്ടയത്തും സ്മാരകം ഉയരും. കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിലായിരിക്കും സ്മാരകം നിർമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുതിയ ജില്ലാ കമ്മിറ്റി ഓഫീസും പൂര്‍ണകായ പ്രതിമയുമായിരിക്കും സ്ഥാപിക്കുക. 

അദ്ദേഹത്തിന്‍റെ ജന്മനാടായ പുതുപ്പള്ളിയിലും സ്മാരകം നിര്‍മിക്കാനാണ് സഹപ്രവര്‍ത്തകരും കേണ്‍ഗ്രസ് നേതാക്കളും ആഗ്രഹിക്കുന്നത്. ജനങ്ങളുമായി എപ്പോഴും അടുത്തിടപിഴകിയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കം മായതെ നിലനില്‍ക്കത്തക്ക രീതിയിലുള്ള സ്മാരകവും ആലോചനയിലുണ്ട്. കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കളും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും ഇതു സംബന്ധിച്ചുള്ള ആലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു.

article-image

hjhl

You might also like

  • Lulu Exchange
  • Straight Forward

Most Viewed