രാഹുല്‍ പുതുപ്പള്ളിയിലേക്ക്; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക.

ഭവനത്തില്‍ വച്ചുള്ള ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് പള്ളിയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. രണ്ട് മുതല്‍ 3:30 വരെ പള്ളിയുടെ വടക്കേ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. 3.30ന് പള്ളിയ്ക്കുള്ളില്‍ വച്ച് നടക്കുന്ന സമാപന ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിയങ്കണത്തില്‍ ക്രമീകരിച്ച പ്രത്യേക കല്ലറയില്‍ മൃതദേഹം അടക്കം ചെയ്യും. അഞ്ചിന് പള്ളിക്ക് സമീപത്തുള്ള ഹാളില്‍ അനുശോചന സമ്മേളനം നടക്കും.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed