ബസ് ഉടമയെ മർദ്ദിച്ച സംഭവം; സിഐടിയു നേതാവ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി


കോട്ടയം തിരുവാര്‍പ്പിൽ ബസ് ഉടമയെ മർദ്ദിച്ച സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട ശേഷം ബസ് ഉടമയെ മർദ്ദിച്ച കെ.ആർ.അജയ് ആണ് കോടതിക്ക് മുന്നിൽ ഹാജരാകേണ്ടത്. ജസ്റ്റിസ് എൻ.നഗരേഷാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി. സംരക്ഷണം നൽകാൻ ഉത്തരവിട്ടതിന് ശേഷവും ബസുടമ രാജ്മോഹനെ മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ പോലീസിനോടും കോടതി നിർദ്ദേശിച്ചിരുന്നു.

നേരത്തെ കേസിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയും കോട്ടയം ഡിവൈഎസ്പിയും കുമരകം സിഐയും നേരിട്ട് ഹാജരായിരുന്നു. ഇന്ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയെ ഒഴിവാക്കിയിരുന്നു. കേസിൽ രുക്ഷ വിമർശനമാണ് പോലീസിനെതിരേ ഹൈക്കോടതി നടത്തിയിരുന്നത്. യൂണിയന്‍കാരുടെ അടിയേറ്റത് പരാതിക്കാരന്‍റെയല്ല ഹൈക്കോടതിയുടെ കരണത്താണെന്നും അവിടെ നടന്നതു നാടകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

article-image

ADSWDASADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed