കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ

കെഎസ്ആര്‍ടിസിയില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഡി ബിജു പ്രഭാകര്‍. ഗതാഗത മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, കെഎസ്ആർടിസിയുടെ ശമ്പള പ്രതിസന്ധിയുടെ കാരണം ബിജു പ്രഭാകർ ഇന്ന് വിശദീകരിക്കും.
വരവ് ചെലവ് കണക്കുകൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും. ആദ്യ എപ്പിസോഡ് ഇന്ന് പുറത്തു വരും. ഇന്ന് വൈകുന്നേരം അഞ്ചിന് എഫ്ബി പേജിലൂടെയാണ് അദ്ദേഹം മറുപടി നൽകുക.
asdadsasd