ബഹ്റൈനിൽ സാമ്പത്തികരംഗം ശക്തമെന്ന് ഐ എംഎഫ്
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗമേറിയ സാമ്പത്തിക വളർച്ച കഴിഞ്ഞ വർഷം ബഹ്റൈനിലുണ്ടായെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ റിപ്പോർട്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിജയകരമായി നടത്തിയ പ്രവർത്തനങ്ങളും സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുദ്ദേശിച്ച് നടത്തിയ പാക്കേജും ആണ് മികച്ച പ്രകടനത്തിന് രാജ്യത്തെ സഹായിച്ചെതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞവർഷം 4.9 ശതമാനം വളർച്ചയാണ് സാമ്പത്തികരംഗത്തുണ്ടായത്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. പെട്രോളിയം ഇതര മേഖല 6.2 ശതമാനം വളർച്ച നേടിയപ്പോൾ പെട്രോളിയം മേഖലയുടെ വളർച്ച 1.4 ശതമാനമായി കുറഞ്ഞു. അതേസമയം ഘടനാപരമായ പരിഷ്കാരങ്ങൾക്ക് വേഗത കൂട്ടണമെന്നും റിപ്പോർട്ട് ചൂണ്ടികാട്ടി.
asdadsadsds


