മിഠായിത്തെരുവില്‍ ജിഎസ്ടി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു


മിഠായിത്തെരുവില്‍ ജിഎസ്ടി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു. ലേഡീസ് വേള്‍ഡ് എന്ന കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കണക്കില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിന് പിന്നാലെ കടയിലെ ലൈറ്റുകള്‍ അണച്ചശേഷം ഷട്ടര്‍ താഴ്ത്തി ഉദ്യോഗസ്ഥരെ പൂട്ടിയിടുകയായിരുന്നു. പിന്നാലെ ഏറെ നേരം ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് മാധ്യമപ്രവര്‍ത്തരോടും കച്ചവടക്കാര്‍ കയര്‍ത്തു. ടൗണ്‍ പോലീസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. മിഠായിത്തെരുവിലെ ഇരുപത്തിനാലോളം കടകളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്.

article-image

RTEWEQWEQW

You might also like

Most Viewed