നാലംഗ കുടുംബം വിഷം കഴിച്ച സംഭവത്തിൽ മകന്റെ നിർണായക മൊഴി; അച്ഛൻ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തന്നത്

തിരുവനന്തപുരത്ത് നാലംഗ കുടുംബത്തെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയിൽ ഭക്ഷണത്തോടൊപ്പം ഇവർ വിഷം കഴിച്ചതായാണ് കരുതുന്നത്. രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. അർജുനാണ് വിവരം പുറത്തറിയിക്കുന്നത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കുടുംബത്തിന് 40 ലക്ഷത്തോളം കടം ഉള്ളതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം അച്ഛൻ ശിവരാജൻ എല്ലാവർക്കും ഗുളിക നൽകിയതായി മകന്റെ മൊഴി. വിറ്റാമിൻ ഗുളിക എന്നു പറഞ്ഞാണ് അച്ഛൻ എല്ലാവര്ക്കും കഴിക്കാൻ ഗുളിക നൽകിയത്.
DSDSAADSADS