വി.എസിനെ തഴഞ്ഞവർ എനിക്കും 'ക്യാപിറ്റൽ പണിഷ്മെന്റ്' നൽകി; ഇടത് വിരുദ്ധ നിലപാടുമായി എ. സുരേഷ്
ഷീബ വിജയൻ
പാലക്കാട്: സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി വി.എസ്. അച്യുതാനന്ദന്റെ മുൻ പിഎ എ. സുരേഷ്. ഇടതുപക്ഷം ഇപ്പോൾ അതിന്റെ തനിമ നഷ്ടപ്പെട്ടുവെന്നും വി.എസിന് നൽകിയ 'ക്യാപിറ്റൽ പണിഷ്മെന്റ്' (വധശിക്ഷ) തന്നെയാണ് പാർട്ടി തനിക്കും നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് പാലക്കാട് നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013-ൽ പാർട്ടി പുറത്താക്കിയ സുരേഷ്, തന്നെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പാളയത്തോട് അടുക്കുന്നത്. വി.ഡി. സതീശൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി സുരേഷ് മത്സരിക്കാനുള്ള സാധ്യതകൾ ഇതോടെ വർദ്ധിച്ചിരിക്കുകയാണ്. ചെങ്കൊടി പുതച്ച് കിടക്കാനായിരുന്നു ആഗ്രഹമെന്നും എന്നാൽ പാർട്ടിയുടെ അവഗണന സഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
efwerwdferseqw


