മലമ്പുഴയിൽ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കും; അച്ഛന് വൈകാരിക ബന്ധമുള്ള ഇടമെന്ന് അരുൺ കുമാർ


ഷീബ വിജയൻ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിലെ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി കൈക്കൊള്ളുമെന്ന് വി.എ. അരുൺ കുമാർ. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകനായ അരുൺ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഐഎം ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടേത് ഒരു പാർട്ടി കുടുംബമാണെന്നും പാർട്ടി പറയുന്നതിനാണ് എപ്പോഴും മുൻഗണനയെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മലമ്പുഴ അച്ഛന് (വി.എസിന്) വളരെ വൈകാരിക ബന്ധമുള്ള സ്ഥലമാണെന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു. അതേസമയം, വി.എസിന്റെ മുൻ പിഎ ആയിരുന്ന എ. സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ജില്ലാ നേതൃത്വത്തിന് അരുൺ കുമാറിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സൂചന.

article-image

sddfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed