പാലായിൽ ജോസ് കെ. മാണിക്ക് പകരം നിഷ? കേരള കോൺഗ്രസിൽ പോര് മുറുകുന്നു


ഷീബ വിജയൻ
കോട്ടയം: പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ. മാണിയെ ഇറക്കാൻ കേരള കോൺഗ്രസ് (എം) നീക്കം നടത്തുന്നതായി സൂചന. മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിഷ സജീവമായത് ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. മാണി സി. കാപ്പനും ഷോൺ ജോർജും എതിരാളികളായി എത്തുന്ന പാലായിൽ സ്ത്രീ വോട്ടുകളിലൂടെ വിജയം നേടാമെന്നാണ് പാർട്ടി കണക്കുകൂട്ടൽ.

എന്നാൽ, നിഷയുടെ സ്ഥാനാർത്ഥിത്വത്തെ റോഷി അഗസ്റ്റിൻ വിഭാഗം എതിർക്കുന്നതായാണ് റിപ്പോർട്ട്. ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്നാണ് റോഷിയുടെ പരസ്യമായ നിലപാട്. ജോസ് കെ. മാണി രാജ്യസഭയിൽ തുടരുകയും നിഷ പാലായിൽ വിജയിക്കുകയും ചെയ്താൽ പാർട്ടിയിൽ കുടുംബവാഴ്ച ശക്തമാകുമോ എന്ന ആശങ്ക റോഷി വിഭാഗത്തിനുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കൾ രണ്ട് തട്ടിലായത് വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

article-image

erasreq3r3eqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed