കുറ്റം സമ്മതിച്ച് അബിന്‍; സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍നിന്ന്


വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കുറ്റം സമ്മതിച്ച് അബിന്‍.സി.രാജ്. എറണാകുളത്തെ ഏജന്‍സിയില്‍നിന്ന് തന്നെയാണ് നിഖില്‍ തോമസിന് വേണ്ടി കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴിനല്‍കി. കായംകുളം പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണത്തോട് അബിന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. വ്യാജ ഡിഗ്രി തരപ്പെടുത്തി കൊടുക്കുന്ന ഏജന്‍സിയുടെ കണ്ണിയാണോ അബിന്‍ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കായംകുളത്ത് പലരുടെയും കൈവശം കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ഡിഗ്രി ഉണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും അബിനെ ചോദ്യംചെയ്യും.

തനിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണെന്ന് നിഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് നാട്ടിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

article-image

asdsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed