നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മിന്നൽ മുരളി, ജാനേമൻ, മഹേഷിന്റെ പ്രതികാരം, ഷഫീഖിന്റെ സന്തോഷം, ജയ ജയ ജയഹേ, പ്രിയൻ ഓട്ടത്തിലാണ്, ഹണീ ബി 2.5, വെള്ളരിപ്പട്ടണം,ജോ&ജോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.നേരത്തെ കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഹരീഷ് പേങ്ങന്‍റെ ചികിത്സക്കായി സഹപ്രവര്‍ത്തകര്‍ സഹായം തേടിയിരുന്നു.
എറണാകുളം അമൃത ആശുപത്രിയിൽ ഹരീഷ് ചികിത്സയിലാണെന്നും കരള്‍ മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെയായിരുന്നു നടന്‍റെ വിയോഗം.
dhydfh