ബിജെപി ഓഫിസിലിരുന്ന് എഴുതിയ കണക്കാണ് മുരളീധരന്‍ പറഞ്ഞത്: മന്ത്രി ബാലഗോപാല്‍


വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ഒരു വര്‍ഷം 1.75 ലക്ഷം കോടിയാണ് ആകെ ചെലവ് വരുന്നത്. ഇതില്‍ മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഇതില്‍ രണ്ടായിരം കോടി രൂപ കടമെടുക്കാന്‍ ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം 15,390 കോടി കടമെടുക്കാന്‍ അനുമതി നല്‍കി. നിലവിലെ ചട്ടപ്രകാരം 32,442 കോടി രൂപ വായ്പയെടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍ വായ്പ പരിധി ചുരുക്കിയതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചിട്ടില്ലെന്ന വി.മുരളീധരന്‍റെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തിന്‍റെ താത്പര്യത്തിന് വിരുദ്ധമായാണ് മുരളീധരന്‍ സംസാരിക്കുന്നത്. ബിജെപിയുടെ ആഭ്യന്തര വിഷയമാണോ ഇതെന്ന് മന്ത്രി ചോദിച്ചു. ബിജെപി ഓഫിസിലിരുന്ന് എഴുതിയ കണക്കായിരിക്കും അദ്ദേഹം പറഞ്ഞതെന്നും മന്ത്രി വിമര്‍ശിച്ചു.

article-image

sdfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed