എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിൽ


എറണാകുളം വാഴക്കാലയിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശി ഷംസീർ, പത്തനംതിട്ട സ്വദേശി പിൽജ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾ എന്ന വ്യാജേന വഴക്കാലയിൽ വീട് വാടയ്ക്ക് എടുത്തായിരുന്നു എംഡിഎംഎ വിൽപന. ബെഗളൂരൂവിൽ നിന്നും എംഡിഎംഎ എത്തിച്ചായിരുന്നു വിപണനം. യുവാക്കളും വിദ്യാർത്ഥികളുമാണ് പ്രധാന ഉപഭോക്താകൾ. പിടിയിലായ ഷംസീറും, പിൽജയും ഏറെ നാളായി പോലീസ് നീരിക്ഷണത്തിലായിരുന്നു.

കൊച്ചിയിലെ രസലഹരി വിപണനത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. കൊച്ചിസിറ്റി ഷാഡോ പോലീസും തൃക്കാക്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു

You might also like

Most Viewed