ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു


നഗരൂറില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യന്(65) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഗിരിജ വീടിന് പുറത്തുനില്‍ക്കുമ്പോള്‍ എല്‍പിജി ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടു. ഇത് പരിശോധിക്കാൻ അടുക്കളയിലേക്ക് കയറിയ ഉടനെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് ശരീരമാസകലം പൊളളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തിയത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. ഫ്രിഡ്ജിന്‍റെ കമ്പ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഫ്രിഡ്ജ് പൂർണമായി കത്തി നശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

article-image

cxzcxzcxz

You might also like

Most Viewed