പേരൂർക്കടയിൽ വിവാഹവീട്ടിലെ അനാവശ്യ തുറിച്ചുനോട്ടം; വരൻ ഉൾപ്പെടെ 4പേർ അറസ്റ്റിൽ


കഴിഞ്ഞദിവസം പേരൂർക്കട വഴയിലയ്ക്ക് സമീപം നടന്ന വിവാഹ സൽക്കാരത്തിൽ ഉണ്ടായ പടക്കമേറ് നിസാരപ്രശ്നത്തിന്‍റെ പേരിൽ. റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ ഒരാൾ അനാവശ്യമായി തുറിച്ചുനോക്കി എന്ന കാരണം പറഞ്ഞാണ് വരന്‍റെയും വധുവിന്‍റെയും പക്ഷത്തുള്ളവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. വരന്‍റെയും വധുവിന്‍റെയും കൂട്ടർ രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷം ഉണ്ടായതോടെ വെട്ടുകത്തി, വടിവാൾ തുടങ്ങിയ മാരകായുധങ്ങളും പ്രയോഗിക്കപ്പെട്ടു. റിസപ്ഷനിൽ പങ്കെടുത്ത ചിലർ പലസ്ഥലങ്ങളിലേക്ക് ചിതറി ഓടി. ഇത് പിന്നീട് തെരുവിലേക്ക് നീളുകയും പടക്കമേറിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിൽ വരനുൾപ്പെടെ നാലുപേർ പിടിയിലായി. ഇവർ റിമാൻഡിലാണ്.

പോത്തൻകോട് പെരുത്തല വിപിൻ ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരു പൊയ്ക പുളിയിൽകാണി വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജിത ഭവനിൽ വിജിത്ത് (23), പോത്തൻകോട് മഞ്ഞമല കലൂർ വിപിൻ ഭവനിൽ വിജിൻ (24) എന്നിവരാണ് പിടിയിലായത്. വരൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പേരൂർക്കട പോലീസ് പറഞ്ഞു.

article-image

DFSDFF

You might also like

Most Viewed