ആതിരയുടെ മരണം; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു


കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്നുള്ള രണ്ട് പോലീസ് സംഘങ്ങള്‍ തമിഴ്‌നാട്ടിലെത്തിയതായാണ് വിവരം. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് പോലീസ് പറഞ്ഞു. പ്രതി അരുണിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തതിനുശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ആലോചിക്കും.

രണ്ട് വര്‍ഷം മുമ്പ് അരുണിന് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ക്ക് ചില സ്വഭാവ വൈകല്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ആതിരയുടെ വിവാഹം ഉറപ്പിച്ചതോടെ ഇയാള്‍ സൈബര്‍ ആക്രമണം തുടങ്ങി. ആതിരയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അരുണ്‍, യുവതിക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. ഒളിവിലിരുന്നുകൊണ്ട് ഇയാള്‍ ഓണ്‍ലൈനിലൂടെ അധിക്ഷേപം തുടരുകയായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്.

article-image

DFSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed