തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂർപൂരത്തിന് പര്യവസാനം


തൃശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂർ നീണ്ട് നിന്ന ചടങ്ങുകൾക്ക് പര്യവസാനമായത്. അടുത്ത വർഷം ഏപ്രിൽ 19നാണ് പൂരം. ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാർ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്. ഇന്ന് രാവിലെ 8 മണിയോടെ തിരുവമ്പാടി വിഭാഗത്തിന്‍റെ എഴുന്നള്ളിപ്പ് നായ്ക്കനാലിൽ നിന്നും പാറമേക്കാവിന്‍റേത് മണികണ്ഠനാലിൽ നിന്നും ആരംഭിച്ചു. അകമ്പടിയായി ചെമ്പട മേളവും പാണ്ടി മേളവുമുണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ് എറണാകുളം ശിവകുമാറിന്‍റെ പുറത്തേറിയുമായിരുന്നു ഭഗവതി എഴുന്നള്ളിപ്പ്. 

15 ഗജവീരന്മാർ വീതം അണിനിരന്ന എഴുന്നള്ളിപ്പ് ആരവത്തോടെയും ആർപ്പുവിളികളോടെയുമാണ് ദേശക്കാർ വരവേറ്റത്. വടക്കുംനാഥനെ വണങ്ങിയ ശേഷം ശ്രീമൂലസ്ഥാനത്ത് ഭഗവതിമാർ മുഖാമുഖം നിലയുറപ്പിച്ചു. തുടർന്ന് തിരുവമ്പാടി ചന്ദ്രശേഖരനും എറണാകുളം ശിവകുമാറും തുമ്പിക്കൈ ഉയർത്തി ഉപചാരം ചൊല്ലി. അടുത്ത തൃശൂർ പൂരത്തിന്‍റെ തീയതിയും ഇതോടൊപ്പം നിശ്ചയിച്ചു. പകൽ സമയത്തെ വെടിക്കെട്ടും അൽപസമയത്തിനകം നടക്കും.  

article-image

cfhdfh

You might also like

Most Viewed