കെഎസ്ആർടിസി പെൻഷൻ വ്യാഴാഴ്ചക്കകം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും വീഴ്ച വന്നതോടെ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ചക്കകം പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.
എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടൽ.
ssss