ആടുജീവിതം സിനിമയുടെ ട്രെയിലർ ചോർന്നു! വീഡിയോ പങ്കുവച്ച് പൃഥ്വിരാജ്


സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‌ബ്ലെസി-പൃഥ്വിരാജ് ടീമിന്‍റെ "ആ‌ടുജീവിതം' സിനിമയുടെ ട്രെയിലർ ചോർന്നതായി സംശയം. 'ഫോർ പ്രിവ്യു' എന്ന് രേഖപ്പെടുത്തിയ ട്രെയിലർ ഭാഗങ്ങളാണ് ലീക്കായത്. യൂട്യൂബിലും ട്വിറ്ററിലുമാണ് ട്രെയ്‌ലറിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. അതേസമ‌യം, ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്‍റെ ഫെസ്റ്റിവൽ പ്രിവ്യൂ ട്രെയിലർ പതിപ്പാണ് പ്രചരിക്കുന്നതെന്നാണ് വിശദീകരണം. പ്രിവ്യു പതിപ്പ് ലീക്ക് ചെയ്തതോടെ ട്രെയിലറിന്‍റെ ഒറിജിനൽ പൃഥ്വിരാജ് തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പൂജ റിലീസായി ഒക്ടോബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. ബന്യാമിന്‍റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോൾ ആണ് നായിക.

article-image

sss

You might also like

  • Straight Forward

Most Viewed