താമരശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: താമരശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ദമ്പതികളെ തട്ടിക്കൊണ്ടുപോയവരുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് കാറിലെത്തിയ സംഘം വീടിന്‍റെ മുന്നിലിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. അമ്പതുമീറ്റര്‍ എത്തിയപ്പോള്‍ കാറില്‍നിന്നും ഭാര്യയെ തള്ളിയിട്ട ശേഷം സംഘം ഭര്‍ത്താവുമായി കടന്നു.
പരപ്പന്‍കുഴിയില്‍ കുറുന്തോട്ടിക്കണ്ടിയില്‍ ഷാഫിയെയാണ് വെള്ള സിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ആറുമാസം മുന്‍പാണ് ഷാഫി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. മൂന്നാഴ്ച മുന്‍പ് ഷാഫിയുടെ വീട്ടിലെത്തിയ ഒരുസംഘമാളുകള്‍ ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. ഇവര് തന്നെയാകാം തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്‍റെ നിഗമനം. സാമ്പത്തിക ഇടപാടുകളാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ssss