ബ്രഹ്മപുരത്ത് പുതിയ ജൈവമാലിന്യ പ്ലാന്റിന് ടെൻഡർ വിളിച്ചു

ബ്രഹ്മപുരത്ത് പുതിയ ജൈവമാലിന്യ പ്ലാന്റിന് ടെൻഡർ വിളിച്ച് കോർപ്പറേഷൻ. 48.56 കോടി രൂപയാണ് പ്ലാന്റ് നിർമ്മാണത്തിനുളള ചെലവായി കണക്കാക്കുന്നത്. പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. ടെൻഡർ സമർപ്പിക്കാനുളള അവസാന തീയതി ഏപ്രിൽ 25നാണ്. എട്ട് മാസം കൊണ്ട് പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ച് വർഷത്തെ പരിചയം വേണമെന്നും പ്രതിവർഷം 43,800 ടൺ മാലിന്യം കൈകാര്യം ചെയ്തുള്ള അനുഭവം നിർബന്ധമാണെന്നും നഗരസഭയുടെ കരാർ വ്യവസ്ഥയിൽ പറയുന്നു. പ്ലാന്റ രൂപകൽപ്പന, നിർമ്മാണം, അഞ്ച് വർഷക്കാലം പ്ലാന്റിന്റെ പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയുൾപ്പെടെയുള്ള കരാറിനാണ് ടെൻഡർ ക്ഷണിച്ചത്. ശരാശരി 24.28 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിലെത്തിക്കുന്ന മാലിന്യം സംസ്കരിക്കാൻ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിങ് ഫീസായി കോർപ്പറേഷൻ നൽകും.
ദേശീയ പഞ്ചായത്ത് പുരസ്‌കാരം; നാലെണ്ണം കേരളത്തിന് പ്ലാന്റ് നിർമ്മിക്കുന്നതിന് 39.49 കോടി രൂപയും അഞ്ച് വർഷം പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 9.07 കോടി രൂപയുമാണ് കണക്കാക്കുന്നത്. ബ്രഹ്മപുരത്ത് നിലവിലുള്ള ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തന രഹിതമായിട്ട് ഏറെ നാളുകളായി. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തിനു ശേഷം ജൈവ മാലിന്യം അവിടേക്ക് കൊണ്ടു പോകുന്നുണ്ടെങ്കിലും കംപോസ്റ്റ് പ്ലാന്റ് വഴിയുള്ള സംസ്കരണം നടക്കുന്നില്ല. രണ്ട് മാസം മുമ്പാണ് ടെണ്ടർ ക്ഷണിക്കാൻ സർക്കാർ അനുമതി നൽകിയത്.
test