എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് പിടിയിലായത് ഡല്‍ഹി ഷഹീന്‍ബാഗില്‍നിന്ന് കാണാതായ ആളെന്ന് സൂചന

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയിലായത് ഡല്‍ഹി ഷഹീന്‍ബാഗില്‍നിന്ന് കാണാതായ ആളെന്ന് സൂചന. എടിഎസ് സംഘം ഷഹീന്‍ബാഗിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. മാര്‍ച്ച് 31 മുതലാണ് ഷാരൂഖ് എന്ന യുവാവിനെ ഇവിടെനിന്ന് കാണാതായത്.
മകനെ കാണാതായെന്ന് കാട്ടി ഇയാളുടെ പിതാവ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മകന്‍ ജോലിയുടെ ആവശ്യത്തിനായി പോയതാണെന്നും കേരളത്തിലേക്ക് പോയതായി അറിയില്ലെന്നും ഇയാളുടെ രക്ഷിതാക്കള്‍ പറഞ്ഞു.
dsfdsf