മുസ്ലിം ലീഗിനെ സിപിഎമ്മിലേയ്ക്ക് സ്വാഗതം ചെയ്ത് എം.വി ഗോവിന്ദന്‍

ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കിൽ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. മതനിരപേക്ഷ ഉള്ളടക്കത്തിൽ വെള്ളംചേർക്കരുത്, ആഗോളവത്കരണത്തിനെ എതിർക്കണം, കുത്തകവിരുദ്ധ നിലപാട് സ്വീകരിക്കണം, ഇത്തരത്തിൽ പ്രവർത്തിക്കാമെങ്കിൽ മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്യുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
‘മതത്തെ അംഗീകരിക്കുന്നു. ലീഗിൽ വർഗീയതയെ അംഗീകരിക്കുന്നവരുണ്ട്. ലീഗ് വിട്ടാൽ യുഡിഎഫ് പിന്നെയില്ല. ശേഷം രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാനും സാധിക്കില്ല’, എം.വി ഗോവിന്ദന്‍ പറഞ്ഞു.
അബ്ദുൾ നാസർ മദനിക്ക് വിദഗ്ധ ചികിത്സ നൽകണമെന്നും ഇതിനായി കർണാടക സർക്കാരുമായി ബന്ധപ്പെടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മദനിക്ക് ഫലപ്രദമായ ചികിത്സ നൽകണമെന്നാണ് നിലപാടെന്നും അദ്ദേഹം കൂട്ടിചേർത്തു.
tyiti