പ്രണയം നിരസിച്ചതിന് പ്ലസ്‌വണ്‍ വിദ്യാർത്ഥിനിക്ക് മർദ്ദനം : യുവാവ് അറസ്റ്റിൽ

പ്രണയം നിരസിച്ചതിന് പ്ലസ്‌വണ്‍ വിദ്യാർത്ഥിനിയ്ക്ക് മർദ്ദനം. പ്രതി ഉച്ചക്കട സ്വദേശി റോണി(20) പൊലീസ് പിടിയിലായി. നെയ്യാറ്റിന്‍കര കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.
യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഇയാളുടെ രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
srdyy