രാത്രി പാറാവ് ജോലിയിൽനിന്ന് വനിതകളെ ഒഴിവാക്കാന്‍ നിര്‍ദേശം


വനിതാ ജീവനക്കാരുടെ രാത്രി പാറാവ് ജോലി ഒഴിവാക്കാന്‍ നിര്‍ദേശം. എക്‌സൈസ് അക്കാദമി പ്രിന്‍സിപ്പല്‍ ആണ് നിര്‍ദേശം നല്‍കിയത്. പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ക്ഷീണമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

പുരുഷ വനിതാ ജീവനക്കാര്‍ക്ക് ഇടകലര്‍ത്തി പാറാവ് ജോലി നല്‍കുന്നത് ആശ്വാസമല്ലെന്നാണ് നിരീക്ഷണം. പാറാവ് നില്‍ക്കുന്ന വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച വനിതാ കമ്മിഷന്‍ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കാമെന്ന ശുപാര്‍ശയിലാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം.

article-image

mjhgjfjgf

You might also like

Most Viewed