വിദ്യാർഥി കൺസഷൻ ചുരുക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിനെതിരേ കെ.സുരേന്ദ്രൻ

വിദ്യാർഥി കൺസഷൻ ചുരുക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കെഎസ്ആർടിസിയുടെ തീരുമാനം വിദ്യാർഥികളുടെ നട്ടെല്ലൊടിക്കുന്നതാണെന്നും പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസി വിദ്യാർഥികൾക്ക് നൽകി വരുന്ന കൺസഷൻ സർക്കാർ− എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കും അൺ എയ്ഡഡ് സ്കൂളിലെ ബിപിഎൽ പരിധിയിലുള്ള വിദ്യാർഥികൾക്കും മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വിദ്യാർഥി കണ്‍സഷന്‍ പ്രായപരിധി 25 വയസായി നിജപ്പെടുത്താനും കെഎസ്ആർടിസി തീരുമാനിച്ചിരുന്നു.
awfras