ഓണ്‍ലൈന്‍ ഗെയിമും ട്രേഡിംഗും നടത്തി കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിമും ട്രേഡിംഗും നടത്തി കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെയും റമ്മി അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകൾ കളിച്ചും ഇയാൾക്ക് വന്‍ തുക നഷ്ടം വന്നതായി പോലീസ് പറഞ്ഞു.
ഓണ്‍ലൈനായി ലോണുകളെടുത്തും പരിചയക്കാരിൽനിന്ന് വായ്പ വാങ്ങിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇത് തിരികെ നൽകാനാകാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ വിവാഹിതനായത്.
dfghdf