വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്ന് പരാതി; കാസർഗോഡ് ഗവ. കോളേജ് അടച്ചു

വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയിൽ കാസർഗോഡ് ഗവ. കോളേജ് താത്ക്കാലികമായി അടച്ചു. പ്രിൻസിപ്പലിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് കോളേജ് അടച്ചത്. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി. കാസർഗോഡ് ഗവണ്‍മെന്റ് കോളേജിലെ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെയാണ് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയത്. കുടിവെള്ള പ്രശ്‌നം ചർച്ച ചെയ്യാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
പ്രിൻസിപ്പലിന്റെ രാജിയാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ ഉപരോധം നടത്തി. അതേസമയം പ്രിൻസിപ്പലിന്റെ മുറിയിൽ വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
dryur