കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളെയും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി ഉള്‍പ്പെടുത്തി


ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കൊച്ചിക്ക് പുറമെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍.

സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം പേരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ കരിപ്പൂരും, കണ്ണൂരും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായി പരിഗണിക്കപ്പെട്ടത് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാകും. കൊച്ചി നിലനിര്‍ത്തിക്കൊണ്ടുതന്നെ കരിപ്പൂര്‍ , കണ്ണൂര്‍ വിമാനത്താവളങ്ങളെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി തെരഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തവണ സര്‍ക്കാര്‍ ക്വാട്ട 80 ശതമാനമാക്കിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കുമെന്നും , ക്വാട്ട വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നുവെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

കരിപ്പൂരില്‍ റണ്‍വേ നവീകരണം നടക്കുന്നത് ഹജ്ജ് വിമാനങ്ങളെ ബാധിക്കില്ലെന്നും, ഇപ്പോള്‍ തന്നെ സമയം പുന:ക്രമീകരിച്ചാണ് വിമാന സര്‍വീസുകളെന്നും മന്ത്രി വിശദീകരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനുളള അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചിട്ടുണ്ട് . അടുത്ത മാസം 10 വരെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.

article-image

fghfghfgh

You might also like

Most Viewed