ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന രമേശ് ബയ്സ് ഇനി മഹാരാഷ്ട്ര ഗവര്‍ണർ

മഹാരാഷ്ട്ര ഗവര്‍ണറായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്സിനെ നിയമിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്ത് നിന്നൊഴിയാന്‍ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് രമേശ് ബയ്‌സിന്റെ നിയമനം. സി.പി.രാധാകൃഷ്ണനാണ് പുതിയ ജാര്‍ഖണ്ഡ് ഗവര്‍ണര്‍.
ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറാകും. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി.ഡി.മിശ്രയെ ലഡാക്ക് ലഫ്. ഗവര്‍ണറാക്കി. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവര്‍ണര്‍. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും.
ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന ബിശ്വഭൂഷണ്‍ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. റിട്ട. ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ ആണ് ആന്ധ്രയുടെ പുതിയ ഗവര്‍ണര്‍. ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുരിലേക്കു മാറ്റി. മണിപ്പുര്‍ ഗവര്‍ണര്‍ ലാ. ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു. ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിനാണു ബീഹാറിലേക്കു വരുന്നത്.
മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ രോഷത്തിനിരയായിരുന്നു ഭഗത് സിങ് കോഷിയാരി. രാജി വയ്ക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ, ഭരണ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും എഴുത്തും വായനയുമായി വിശ്രമിക്കാന്‍ അനുവദിക്കണമെന്നാണ് അഭ്യര്‍ഥിച്ചത്.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമാണ് കോഷിയാരി. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ ആദ്യ പ്രസിഡന്റും ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റുമാണ്. ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്ന, മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ അദ്ദേഹം 2019 സെപ്റ്റംബറിലാണ് ഗവര്‍ണറായി ചുമതലയേറ്റത്.
dfgdfgd