തൃശ്ശൂരിൽ‍ റിട്ടയേർ‍ഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങൾ‍ കവർ‍ന്ന കേസിൽ പ്രതി പിടിയിൽ‍


വാടാനപ്പള്ളിയിൽ‍ റിട്ടയേർ‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന് ആഭരണങ്ങൾ‍ കവർ‍ന്ന പ്രതി പിടിയിൽ‍. തൃശ്ശൂർ‍ ഗണേശമംഗലത്ത് വാലപ്പറമ്പിൽ‍ വസന്ത(75) ആണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്എന്‍ യുവിപി സ്‌കൂളിലെ റിട്ടയേർ‍ഡ് അധ്യാപികയായിരുന്നു. ഗണേശമംഗലം സ്വദേശി ജയരാജൻ‍ (60) ആണ് പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പല്ലു തേച്ചു കൊണ്ടിരിക്കെ പ്രതി തലയ്ക്കടിക്കുകയായിരുന്നു. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഭർ‍ത്താവ് മരിച്ചതിനെ തുടർ‍ന്ന് വീട്ടിൽ‍ വസന്ത തനിച്ചായിരുന്നു താമസം. 

അധ്യാപികയുടെ വീടിനടുത്താണ് ജയരാജന്റെ ബന്ധുവീട്. തലയ്‌ക്കേറ്റ മുറിവ് പിടിവലിക്കിടെ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടിൽ‍ നിന്ന് മോഷണം പോയ ആഭരണങ്ങൾ‍ ഉൾ‍പ്പടെ കണ്ടെത്തിയിട്ടുണ്ട്.

article-image

േൂ്ീബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed