കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

ശാന്തൻപാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ഇടുക്കി അയ്യപ്പന്‍കുടി സ്വദേശി ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.
പന്നിയാർ എസ്റ്റേറ്റിലെത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കുന്നതിനിടെ ആന ചവിട്ടുകയായിരുന്നെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ിഹുബുബ