സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ബുധനാഴ്ച

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞ ബുധനാഴ്ച വൈകുന്നേരം നാലിന് നടന്നേക്കുമെന്നാണ് സൂചന. ഇതിന് ഗവർണർ അനുമതി നൽകിയതായാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം, ഗവർണറുടെ ഓഫീസ് ഇതു സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയുടെ കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിച്ചു മാത്രം തീരുമാനമെന്നു ഗവർണർ അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്‍റെ പേരിലാണു സജി ചെറിയാനു രാജിവയ്ക്കേണ്ടിവന്നത്. കേസ് നിലനിൽക്കില്ലെന്ന റിപ്പോർട്ടാണു പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
cfhcfgh