പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് സന്ദേശം; എസ്ഡിപിഐ നേതാവ് കസ്റ്റഡിയിൽ

കോഴിക്കോട്: പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് വാട്സ്ആപ്പ് വഴി സന്ദേശം പ്രചരിപ്പിച്ച് എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. മുക്കാളി സ്വദേശി ഷംസുദീൻ(46) ആണ് പിടിയിലായത്. ചോമ്പാല പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഇയാൾ ശബ്ദസന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു.
ഇതേത്തുടർന്നാണ് ഇന്ന് രാവിലെ മുക്കാളിയിലെ വീട്ടിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഷംസുദീനെതിരെ ഐപിസി 153, 505(1) എന്നീ വകുപ്പുകൾ ചുമത്തിയതായി പോലീസ് അറിയിച്ചു.
hfh