ക്രിമിനൽ‍ പശ്ചാത്തലമുള്ള പോലീസുകാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്യും


ഗുരുതര കുറ്റകൃത്യങ്ങളിൽ‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ‍ നിന്നും പിരിച്ചുവിടാൻ സർ‍ക്കാർ‍ തീരുമാനം. ക്രിമിനൽ‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയാറാക്കാൻ ഡിജിപി അനിൽകാന്ത് നിർ‍ദേശം നൽ‍കി. പ്രാഥമിക ഘട്ടത്തിൽ‍ തയാറാക്കിയ 85 പേരുടെ പട്ടിയിൽ‍ സൂക്ഷ്മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സിഐ മുതൽ‍ എസ്പിമാർ‍ വരെയുള്ളവരുടെ സർ‍വീസ് ചരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സർ‍വീസ് ചരിത്രം ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും.

‌പീഡനം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർ‍ണ കടത്ത്, സ്ത്രീകൾ‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ‍ ശിക്ഷ അനുഭവിച്ചവരെ സർ‍വീസിൽ‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സർ‍ക്കാരിനോട് ശുപാർ‍ശ ചെയ്യും. അതേസമയം, ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പോലീസുകാരനേയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പോലീസുകാരനേയും സേനയിൽ നിന്നും പിരിച്ചുവിടാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി ആരംഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed