ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി; 69 പന്നികളെ കൊന്നൊടുക്കി


ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമിൽ 25 പന്നികൾ ഇന്നലെ ചത്തിരുന്നു. ആഫ്രിക്കൻ പന്നിപ്പനി എന്ന് സംശയമുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നി‍ർദേശം നൽകി.

article-image

ett

You might also like

  • Straight Forward

Most Viewed