ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹത : സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ


ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ. തിരുവമ്പാടി സ്വദേശി ഹഫ്‌സത്തിന്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.

വിവാഹം കഴിഞ്ഞു 5 ദിവസം പിന്നിട്ടപ്പോഴേക്കും ഹഫ്സത്തിന്റെയും ഭർത്താവ് ഷിഹാബുദ്ധീന്റെയും ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണു. 14 പവൻ നൽകിയാണ് വിവാഹം നടത്തിയത് എന്നാൽ സ്ത്രീധനം കൂടുതൽ വേണമെന്നാവശ്യപ്പെട്ടു ഷിഹാബുദ്ദീനും മാതാവും നിത്യവും ഹാഫ്‌സത്തിനെ വഴക്ക് പറയുമെന്നും അതിൽ മകൾക്ക് മാനസിക വിഷമം ഉണ്ടായിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

മരണം സംഭവിച്ച അന്നുമുതൽ ദുരുഹത ഉണ്ടായിരുന്നു. ഇക്കാര്യം തിരുവമ്പാടി പോലീസിനെയും അറിയിച്ചു. ഹഫ്സത്ത് മരിച്ച സമയം ഷിഹാബുദ്ദീന്റെ മാതാവാണ് മുറിയുടെ വാതിൽ തള്ളി തുറന്നത്. എന്നിട്ടും ആ മുറിയിൽ ഹഫ്‌സത്തു തൂങ്ങി നിൽക്കുന്നത് അവർ കണ്ടില്ലെന്നു മൊഴി നൽകിയത് ദുരുഹത വർദ്ധിപ്പിക്കുന്നു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

article-image

AA

You might also like

  • Lulu Exchange
  • Straight Forward

Most Viewed