കെ.എം അഭിജിത് കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ.എം അഭിജിത്. ഫേസ്ബുക്കിലൂടെയാണ് അഭിജിത് രാജി പ്രഖ്യാപനം നടത്തിയത്. അധ്യക്ഷ പദവി ഒഴിയാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നതായും ഇനിയും തുടരാനില്ലെന്നും അഭിജിത് കുറിച്ചു. പിന്തുണ നൽകിയ സഹപ്രവർത്തകരോടും നേതാക്കളോടും അഭിജിത് നന്ദി അറിയിച്ചു.
2017 ഫെബ്രുവരിയിലാണ് അഭിജിതിന്‍റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നത്. യൂത്ത് കോൺഗ്രസ് കമ്മിറ്റി നിർജീവമായിരുന്ന 2017−19 കാലത്ത് അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള കെഎസ്‌യുവാണ് പ്രതിപക്ഷത്തിന്‍റെ സമരമുഖമായി പ്രവർത്തിച്ചത്.
fu
